ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലെ വിവരങ്ങൾ പൂർണമല്ല

പഞ്ചായത്ത്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ത്രിതല സംവിധാനത്തിലെ മധ്യ ഘടകമാണ് ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും തമ്മിൽ ഏകോപനം ഉറപ്പാക്കി ഗ്രാമീണ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രധാന സ്ഥാപനമാണിത്.കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഭരണ കാര്യങ്ങൾക്ക് പ്രധാന പങ്ക് വഹിക്കുന്നത് ഭരണസമിതിയാണ് . ബ്ലോക്ക് പരിധിയിലെ 6 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന 14 വാർഡുകളുടെ പ്രാദേശിക സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വികസനം ഉറപ്പാക്കുക എന്നതാണ്. കൃഷി, മൃഗസംരക്ഷണം, ആരോഗ്യരംഗം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ക്ഷേമപദ്ധതികൾ, ദാരിദ്ര്യനിർമാർജനം, തൊഴിൽ സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ബ്ലോക്ക് പഞ്ചായത്ത് നിർണായക പങ്ക് വഹിക്കുന്നു

അഡ്വ ടി കെ രാമചന്ദ്രൻ നായർ

പ്രസിഡൻ്റ്

നിർമ്മല മാത്യൂസ്

വൈസ് പ്രസിഡന്‍റ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി കെ ശശി

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ

എൽസാ തോമസ്

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി,ചെയർപേഴ്സൺ

കെ റ്റി മുരളി

ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ

കണ്ണൻ ജി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനംകേരളംജില്ലപത്തനംതിട്ടലോക്‌സഭാ മണ്ഡലംപത്തനംതിട്ടനിയമസഭാ മണ്ഡലങ്ങൾആറന്മുള, തിരുവല്ല, റാന്നിതാലൂക്കുകൾതിരുവല്ല, മല്ലപ്പള്ളി, റാന്നിഗ്രാമപഞ്ചായത്തുകൾഅയിരൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, പുറമറ്റംആകെ വിസ്തീർണ്ണം123.67 ചതുരശ്ര കിലോമീറ്റർആകെ ജനസംഖ്യ1,21,630ജനസാന്ദ്രത984 പേർ / ചതുരശ്ര കിലോമീറ്റർപുരുഷ ജനസംഖ്യ58,468സ്ത്രീ ജനസംഖ്യ63,162

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

പമ്പയാറിനെയും മണിമലയാറിനെയും തഴുകി കിടക്കുന്ന പ്രദേശമാണ് കോയിപ്രം .അയിരൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, പുറമറ്റം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശം സമ്പന്നമായ ചരിത്രപാരമ്പര്യവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും ഫലഭൂയിഷ്ഠമായ കാർഷിക മേഖലയുമുള്ള പ്രദേശമാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 16, 2026

അക്ഷരോന്നതി - പുസ്തക സമാഹരണ ക്യാമ്പയിൻ

അക്ഷരോന്നതി എന്നത് പട്ടികജാതി - പട്ടികവർഗ്ഗ ഉന്നതികളിലെ കുട്ടികളുടെ വായന, എഴുത്ത്, അടിസ്ഥാന ഗണിതശേഷി എന്നിവ കൈവരിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന സാക്ഷരതാ വികസന പരിപാടിയാണ്. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന ആശയം മുൻനിർത്തി, നിരക്ഷരരായവരെയും പഠനം...

കൂടുതൽ വായിക്കുക
പുതിയ വാർത്ത